ആരോഗ്യ ബോധവത്കരണവും, ട്രെയിനിങ്ങും ശ്രദ്ധേയമായി
ദോഹ. കെഎംസിസി സ്റ്റേറ്റ് ഹെല്‍ത്ത് വിംഗ് കെഎംസിസി സ്റ്റേറ്റ് സ്പോര്‍ട്‌സ് വിംഗുമായും, ഇന്ത്യന്‍ ഫിസിയൊതെറാപ്പി ഫോറം ഖത്തറുമായും സഹകരിച്ച് ലോക ഹൃദയദിനത്തോടനുബന്ധിച്ചു നടത്തിയ ആരോഗ്യ ബോധവത്കരണവും, ട്രെയിനിങ്ങും ശ്രദ്ധേയമായി.
സ്റ്റേറ്റ് ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഡോക്ടര്‍ ഷെഫീഖ് താപിയുടെ അധ്യക്ഷതയില്‍ കെഎംസിസി ഹാളില്‍ വെച്ച് നടന്ന പരിപാടി കെഎംസിസി പ്രസിഡന്റ് ഡോക്ടര്‍ അബ്ദുല്‍ സമദ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സലീം നാലകത്ത്, ഐപിഎഫ്ക്യു പ്രസിഡന്റ് ഷീന, സ്‌പോര്‍ട്‌സ് വിംഗ് ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് പറമ്പന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു, പ്രവാസ ജീവിതത്തില്‍ ശരിയായ രീതിയിലുള്ള വ്യായാമത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഹെല്‍ത്ത് വിംഗ് ജനറല്‍ കണ്‍വീനര്‍ ലുത്ഫി കലമ്പന്‍ സംസാരിച്ചു. സ്‌പോര്‍സ് വിംഗ് ചെയര്‍മാന്‍ റസാഖ് കുന്നുമ്മല്‍, മറ്റു ഹെല്‍ത്ത് വിംഗ്, സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളും , മെമ്പര്‍മ്മാരും, മറ്റും പങ്കെടുത്തു. സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ജംഷീര്‍ പുതുപ്പറക്കാട്ട് നന്ദി അറിയിച്ചു.
ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിലെ ഫിസിയൊതെറാപ്പി സ്‌പെഷ്യലിസ്റ്റ് ജിജി തോമസ്, ഫിസിയൊതെറാപ്പി സൂപ്പര്‍വൈസര്‍ പ്രശോഭ് ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കിയ ബോധവല്‍കരണവും, ട്രെയിനിങ് സേഷനിലുമായി വിവിധ ജില്ലാ, മണ്ഡലം കെഎംസിസി പ്രവര്‍ത്തകരായ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.