Uncategorized

മലബാര്‍ മുസ് ലിം അസോസിയേഷന്‍ ഖത്തര്‍ അലുമിനി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്

ദോഹ. എം എം എ അലുമ്നി അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ആറാമത് ബാഡ്മിറ്റണ്‍ ടൂര്‍ണമെന്റ് അബു ഹമൂര്‍ ഫലസ്തീന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച എ മെന്‍സ് ഡബിള്‍സ്, ബി മെന്‍സ് ഡബ്ള്‍സ് എന്നീ രണ്ട് ഗ്രൂപ്പുകളിലായി നടന്ന ആവേശകരമായ മല്‍സരങ്ങളില്‍ എ മെന്‍സ് ഗ്രൂപ്പില്‍ റാസി – ജുബൈര്‍ കൂട്ട് കെട്ട് ഒന്നാം സ്ഥാനവും , ബി മെന്‍സ് ഡബ്ള്‍സില്‍ മര്‍വാന്‍ – ഷാനിദ് എ ഒന്നാം സ്ഥാനം കരസ്ഥമായി .

ഗ്രൂപ്പ് എ യില്‍ രണ്ടാം സ്ഥാനം മുഹ്‌സിന്‍ – റെജില്‍ എന്നിവരും മൂന്നാം സ്ഥാനംന് സലീത്ത് – നിഹാല്‍ എന്നിവരും കരസ്ഥമാക്കി .

ഗ്രൂപ്പ് ബി യില്‍ നടന്നമത്സരങ്ങളില്‍ സുഹൈല്‍ – റിഷാദ്, ജാഫര്‍ – ഫാര്‍മീസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗവും ലോക കേരള സഭ മെമ്പറുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, എം എം എ ഖത്തര്‍ ചാപ്റ്റര്‍ ചീഫ് പാട്രണ്‍ ഇല്യാസ് എന്നിവര്‍ ചേര്‍ന്നു നല്‍കി.

ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും തുടര്‍ന്ന് നടന്ന പരിപാടികള്‍ക്കും എം എം എ ഖത്തര്‍ അലുമിനി പ്രസിഡന്റ് മുഷ്താക്, ജനറല്‍ സെക്രട്ടറി ജാഫര്‍, ട്രഷറര്‍ ആതിഫ്, ഭാരവാഹികളായ ഷമീര്‍ മണ്ണറോട്ട്, നവീദ്, തന്‍വീര്‍, സ്വാലിഹ്, നബീല്‍ , ജാസി, ഷഫീക്ക്, ആദില്‍, സലീത് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!