Breaking News

ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം വരെ വാക്സിനെടുക്കുന്നതോടെ മഹാമാരിയുടെ അന്ത്യമാരംഭിക്കും : ഡോ. യൂസഫ് അല്‍ മസ്ലമാനി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം വരെ വാക്സിനെടുക്കുന്നതോടെ മാത്രമേ മഹാമാരിയുടെ അന്ത്യമാരംഭിക്കുകയുളളൂവെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി അഭിപ്രായപ്പെട്ടു. ഈ ശതമാനത്തില്‍ എത്തുന്നതുവരെ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ സുരക്ഷിതരാണെങ്കിലും അവര്‍ ഇപ്പോഴും വൈറസ് പകരാന്‍ കാരണമായേക്കും. വൈറസിനെതിരെ എല്ലാ മുന്നൊരുക്കങ്ങളും നാം സ്വീകരിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പതിവായി കൈകഴുകുക മുതലായവയാണ് ആദ്യ നടപടി. രണ്ടാമത്തെ മാര്‍ഗം വാക്സിനെടുക്കുകയാണ്.
കോവിഡ് എന്ന മഹമാരിയെ എല്ലാവരും അതീവ ജാഗ്രതയോടെ പ്രതിരോധിക്കണമെന്ന് അല്‍ മസ്ലമാനി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!