കേരളോത്സവം 2024പ്രോഗ്രാം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ. പ്രതിഭാ സംഗമം – കേരളോത്സവം 2024 പ്രോഗ്രാം പോസ്റ്റര്‍ മലയാളി സമാജം പ്രസിഡന്റ് ആനന്ദ് നായര്‍ റേഡിയോ മലയാളം സി. ഇ. ഒ. അന്‍വര്‍ ഹുസൈന് നല്കി പ്രകാശനം ചെയ്തു
റേഡിയോ മലയാളം 98.6 എഫ് എമ്മില്‍ നടന്ന ചടങ്ങില്‍ മലയാളി സമാജം പ്രസിഡന്റും, സെക്രട്ടറിമാരയ സന്തോഷ് യോഹന്നാന്, എം.കെ. ചെറിയാന്, സമാജം. ചെയര്‍ പേഴ്സണ്‍ ലതാ ആനന്ദ്, പ്രോഗ്രാം കണ്‍വീനര്‍ ഹനീഫ് ചാവക്കാട് എന്നിവര്‍ കേരളോത്സവത്തെ കുറിച്ച് സംസാരിച്ചു. റേഡിയോ മലയാളം സി. ഇ. ഒ. അന്‍വര്‍ ഹുസൈന് ആശംസകള്‍ അറിയിച്ചു.
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നും കഴിഞ്ഞ അധ്യായന വര്‍ഷം പത്താം ക്ലാസ്സില്‍ മലയാളത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും അവരെ അതിനു പ്രാപ്തരാക്കിയ അധ്യാപകര്‍ക്കുള്ള ആദരവും നവംബര്‍ 22ന് പോഡാര്‍ പേള്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പ്രതിഭാ സംഗമത്തോടനുബന്ധിച്ചു ഇന്റര്‍ സ്കൂള്‍ മലയാളം ക്വിസ് മത്സരവും ഉണ്ടായിരിക്കും.
കൂടാതെ കേരള സംസ്കാരത്തിന്റെ തനിമയും സമ്പന്നതയും വൈവിധ്യവുമാര്‍ന്ന
വിവിധ കലാരൂപങ്ങളും , സ്റ്റാളുകളും തുടങ്ങി നിരവധി പരിപാടികളോടെ, സന്ദര്‍ശകര്‍ക്ക് കേരളത്തിന്റെ തനതായ പാരമ്പര്യങ്ങളുടെ എന്നും ഖത്തറിലെ മലയാളികള്‍ക്ക് പുതുമയാര്‍ന്ന ഒരു പുനരാവിഷ്കാരവുമായാണ് ഖത്തര്‍ മലയാളി സമാജം കേരളോത്സവം ഒരുക്കുന്നത്.