ഇശലുകളുടെ സുല്‍ത്താന്‍ : ദൃശ്യ ശ്രവ്യ ആവിഷ്‌കാരം നവംബര്‍ 21 ന്

ദോഹ. ഇശല്‍ പാട്ടുകളെ ചടുലമായ പദപ്രയോഗങ്ങള്‍ കൊണ്ട് മനോഹരമാക്കിയ കേരളജനതയുടെ ചുണ്ടുകളില്‍ കാലാനുവര്‍ത്തിയായി നിലനില്‍ക്കുന്ന മലയാള സംഗീതത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കി ശ്രീജിത് പോയില്‍കാവ് രചനയും മജീദ് സിംഫണി സംവിധാനവും നിര്‍വഹിച്ച ഇശലുകളുടെ സുല്‍ത്താന്‍ എന്ന ദൃശ്യ ശ്രവ്യ ആവിഷ്‌കാരം നവംബര്‍ 21 വ്യാഴം വൈകീട്ട് 7 മണിക്ക് എം ഇ എസ് സ്‌കൂളില്‍ പ്രത്യകം സജ്ജമാക്കിയ വേദിയില്‍ അരങ്ങേറും.
നാടക സൗഹൃദം ദോഹയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു സിംഫണി ദോഹ ഒരുക്കുന്നതാണ് ഈ സംഗീത ദൃശ്യ വിസ്മയം.