Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കെഎംസിസി ഖത്തര്‍ തിരൂരങ്ങാടി നിയോജക മണ്ഡലം നേതൃ സംഗമം

ദോഹ. കെഎംസിസി ഖത്തര്‍ തിരൂരങ്ങാടി നിയോജക മണ്ഡലം നേതൃ സംഗമം മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സവാദ് വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി. ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച് സൗദിയിലേക്ക് പോകുന്ന മണ്ഡലം സീനിയര്‍ വൈസ് പ്രസിഡണ്ട് ഇല്യാസ് അബൂബക്കറിന് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ചടങ്ങില്‍ കൈമാറി. ജനുവരി 10ന് അകം ക്യാമ്പെയ്‌നുമായി ബന്ധപ്പെട്ട് നടക്കുന്ന മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കെഎംസിസി വനിതാ വിംഗ് അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മൈമൂന,കെഎംസിസി വനിതാ വിങ് ജനറല്‍ സെക്രട്ടറി സെലീന കൂളത്ത് ജില്ലാ കെഎംസിസി ഭാരവാഹികളായ റഫീഖ് പള്ളിയാളി ഷംസീര്‍ മാനു കെഎംസിസി നേതാവും മുന്‍ നന്നമ്പ്ര പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് മുസ്തഫ പനയത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു, മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീന്‍ ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജംഷീര്‍ പി സ്വാഗതവും സെക്രട്ടറി ഹസീബ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.
പരിപാടിക്ക് മണ്ഡലം നേതാക്കളായ ഷംസീര്‍ യുകെ അയ്യൂബ് തൂമ്പത്ത് സലീം തെന്നല അമീറലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button