ഖ്വിഫ് സൂപ്പര്‍ കപ്പ് : ടിജെഎസ് വി തൃശൂര്‍ ഫൈനലില്‍
അമാനുല്ല വടക്കാങ്ങര
ദോഹ.വെസ്റ്റേണ്‍ യൂണിയന് സിറ്റി എക്സ്ചേഞ്ച് ട്രോഫിക്കുവേണ്ടിയുളള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ ഫൈനലില്‍
പ്രവേശിക്കുന്ന ആദ്യ ടീമായി ടിജെഎസ് വി തൃശൂര്‍ .ഇന്നലെ നടന്ന ആദ്യ സെമിയില്‍ യുണൈറ്റഡ് എറണാകുളത്തെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ടിജെഎസ് വി തൃശൂര്‍ ഫൈനല്‍ ഉറപ്പിച്ചത്.
ആദ്യഗോള്‍ സെല്‍ഫ് ഗോള്‍ ആയിരുന്നു. കളിയുടെ ഇരുപത്തിയഞ്ചാം മിനിട്ടിലും അറുപതാം മിനിട്ടിലും പത്തൊമ്പതാം നമ്പര്‍ താരം സഞ്ജയ് ആണ് രണ്ട് ഗോളുകളും നേടിയത്.
രണ്ടാം പകുതിയില്‍ യുണൈറ്റഡ് എറണാകുളം പൊരുതി കളിച്ചെങ്കിലും ടിജെഎസ് വി തൃശൂരിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാനായില്ല.
78 ആം മിനുട്ടില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ എറണാകുളത്തിന് ഒരു ആശ്വാസ ഗോളിന് അവസരം കിട്ടിയെങ്കിലും പെനാല്‍റ്റി പുറത്തേക്കടിച്ചതിനാല് അവസരം നഷ്ടമായി. ടിജെഎസ് വി യുടെ റാനോഫ് ആയിരുന്നു മാന്‍ ഓഫ് ദ മാച്ച്