നാട്ടില്‍ പോകുന്നതിനുള്ള പി.സി.ആര്‍ ടെസ്റ്റ്, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സഹായവുമായി ഐ.സി.ബി.എഫ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ ; നാട്ടില്‍ പോകുന്നതിനുള്ള പി.സി.ആര്‍ ടെസ്റ്റ്, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് സഹായവുമായി ഐ.സി.ബി.എഫ്. ഖത്തറിലെ ഗവണ്‍മെന്റ് ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി നടത്തിയിരുന്ന പി.സി.ആര്‍ ടെസ്റ്റുകള്‍ നിര്‍ത്തിയ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകേണ്ട എല്ലാവരും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും 400 മുതല്‍ 500 റിയാല്‍ വരെ ചാര്‍ജ്ജ് കൊടുക്കണം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് ഭാരിച്ച ബാധ്യതയാണ്. ഈ സഹചര്യത്തിലാണ് ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ ക്ലിനിക്കുകളുമായി സഹകരിച്ച് തികച്ചും അര്‍ഹരായ തൊഴിലാളികള്‍ക്ക് ഡിസ്‌കൗണ്ടഡ് നിരക്കില്‍ പി.സി.ആര്‍ ടെസ്റ്റിന് സഹായവുമായി ഐ.സി.ബി.എഫ് രംഗത്തെത്തിയത്.
ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍ എന്നിവയുമായി ഇതിനകം തന്നെ ഈ വിഷയത്തില്‍ ഐ.സി.ബി.എഫ് ധാരണയിലെത്തിയതായും കൂടുതല്‍ മെഡിക്കല്‍ സെന്ററുകളുമായി ധാരണക്ക് ശ്രമിക്കുകയാണെന്നും ഐ.സി.ബി.എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
കുറഞ്ഞ വരുമാനക്കാര്‍ക്ക് മാത്രമായുള്ള ഈ പദ്ധതി ദുരുപയോഗം ചെയ്യരുതെന്നും അര്‍ഹരായവര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.സി.ബി.എഫില്‍ നിന്നും ലഭിക്കുന്ന റഫറല്‍ ഫോമുമായാണ് ക്ലിനിക്കുകളെ സമീപിക്കേണ്ടത്.