Breaking News

വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്്‌സ്‌ചേഞ്ച് മീഡിയ വണ്‍ ക്വിഫ് സൂപ്പര്‍ കപ്പ് ഫൈനല്‍ നാളെ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഫുട്‌ബോള്‍ മൈതാനിയിലെ ആവേശക്കടലില്‍ ഏറ്റു മുട്ടാന്‍ പോകുന്നത് മുന്‍ ചാമ്പ്യന്മാര്‍ കെഎംസിസി മലപ്പുറവും കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ ടീം തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുമാണ് . ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പൊരി പാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ അംബാസിഡര്‍ ഉള്‍പ്പടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സമാപന ചടങ്ങില്‍ ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ഡിജിറ്റല്‍ സ്റ്റാറും മോട്ടിവേഷണല്‍ സ്പീക്കറും ഫിഫ 2022 ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ഗുഡ് വില്‍ ആന്റ് ബ്രാന്‍ഡ് അംബാസിഡറുമായ ഗാനിം അല്‍ മുഫ്തയും പങ്കെടുക്കും. കൂടാതെ കണികള്‍ക്കാവേശമാവാന്‍ ഉറുമി ബാന്‍ഡ് ഫെയിം ഫൈസല്‍ റാസിയുടെയും ശിഖയുടെയും സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.

ആവേശകടലിരമ്പുന്ന കോര്‍ണിഷിലെ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തിലേക്ക് മുഴുവന്‍ കാല്‍പന്തു കളിയാരാധകരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. ഫാമിലിക്ക് പ്രത്യേക ഇരിപ്പിടം , കാണികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, ഗിഫ്റ്റുകള്‍ എന്നിവയും സംഘാടകര്‍ വാഗ്ദാനം ചെയ്തു.

Related Articles

Back to top button
error: Content is protected !!