Local NewsUncategorized

പ്രവാസിക്ഷേമ പദ്ധതികളില്‍ ഭാഗമായി കരുണ ഖത്തര്‍

ദോഹ. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായ കരുണ ഖത്തര്‍ വെള്ളിയാഴ്ച്ച നടത്തിയ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ നോര്‍ക്ക, പ്രവാസി ക്ഷേമനിധി, ഐസിബിഎഫ് ഇന്‍ഷുറന്‍സ് എന്നീ സ്‌കീമുകളില്‍ ആദ്യഘട്ടം നൂറോളം മെമ്പര്‍മാരെ ചേര്‍ത്ത്‌കൊണ്ട് തുടക്കം കുറിച്ചു. ക്യാമ്പില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദിഖ് ചെറുവല്ലൂര്‍ പ്രവര്‍ത്തകരുടെ സംശയങ്ങള്‍ക്ക് വിശദമായ മറുപടിയും പറഞ്ഞു. ക്യാമ്പില്‍ കരുണ സിക്രട്ടറി ശ്രീജു ബാലന്‍ സ്വാഗതവും പ്രസിഡണ്ട് ബിജീഷ് ബാലു അധ്യക്ഷത വഹിച്ചു സുധി നിറം നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!