ഖത്തര്‍ സിസി മുക്ക് കൂട്ടായ്മ വാര്‍ഷിക സംഗമം
ദോഹ. ഖത്തര്‍ സിസി മുക്ക് കൂട്ടായ്മ വാര്‍ഷിക സംഗമം ഷഹാനിയയിലെ റിസോര്‍ട്ടില്‍ വെച്ച് നടന്നു.
ഡിസംബര്‍ 12 വ്യാഴം രാത്രി നടന്ന ജനറല്‍ ബോഡിയില്‍ വച്ച് 2025 ,2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, പ്രസിഡന്റായി ഹുസൈന് ഒപി യെയും ജനറല്‍ സെക്രട്ടറിയായി മുജീബ് കെ കെ യേയും ട്രഷറര്‍ ആയി സിയാദ് സിവി യേയും ഐക്യകണ്ഡേനെ തിരഞ്ഞെടുത്തു.
റസാക്ക് കുയ്യലത്ത് സിറാജ് ടി വി, തന്‍സീം പി കെ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, ചെന്നാട്ട് സലീം,നൗഷാദ് കെ കെ,റിഷാല്‍ കെ സി എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
അബ്ദുസ്സമദ് കെ സി, മുഹമ്മദ് മുസ്തഫ ഒ പി, സുബൈര്‍ സി വി, അമീര്‍ കെ കെ എന്നിവരെ മറ്റ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായും,
സാദിക്കലി ചെന്നാടന്‍, ഒന്തത്ത് മൊയ്തു, സുബൈര്‍ കെ കെ എന്നിവരെ അഡൈ്വസറി ബോര്‍ഡ് മെംബേര്മാറായും തിരഞ്ഞെടുത്തു.
ചടങ്ങില്‍ വിവിധ മത്സര ഇനങ്ങളും കായിക മത്സരങ്ങളും അംഗങ്ങളുടെ ഗാന വിരുന്നും ശ്രദ്ധേയമായി.