ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കോണ്‍ഫറന്‍സ് 2025 ന് ആതിഥ്യമരുളി മുഷൈരിബ് പ്രോപ്പര്‍ട്ടീസ്
ദോഹ. ഖത്തറിലെ പ്രമുഖ സുസ്ഥിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ മുഷൈരിബ് പ്രോപ്പര്‍ട്ടീസ്, ദി ബിസിനസ് ഇയറുമായി സഹകരിച്ച് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കോണ്‍ഫറന്‍സ് 2025 ന് ആതിഥ്യമരുളി. ഇന്‍വെസ്റ്റിംഗ് ഇന്‍ ദ ഫ്യൂച്ചര്‍ എന്ന പ്രമേയത്തില്‍ മുഷൈരിബ് ഡൗണ്‍ ടൗണ്‍ ദോഹയിലെ ബരാഹത്ത് മുഷൈരിബിലാണ് നടന്നത്. ജിസിസിയിലുടനീളമുള്ള സ്വാധീനമുള്ള നേതാക്കളെയും തീരുമാനമെടുക്കുന്നവരെയും ഒരുമിച്ച് കൊണ്ടുവന്ന സമ്മേളനം, പ്രാദേശിക സാമ്പത്തിക വളര്‍ച്ച, നവീകരണം, സുസ്ഥിര വികസനം എന്നിവ ചര്‍ച്ച ചെയ്തു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സുസ്ഥിര നവീകരണത്തിലും നേതൃത്വ വെല്ലുവിളികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഖത്തറിലെ എച്ച്ഇസി പാരീസില്‍ നടന്ന പ്രീ-കോണ്‍ഫറന്‍സ് വര്‍ക്ക്ഷോപ്പോടെയാണ് പരിപാടി ആരംഭിച്ചത്. ഉദ്ഘാടന സെഷനില്‍, മുഷൈരിബ് പ്രോപ്പര്‍ട്ടീസിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. ഹാഫിസ് അലി അബ്ദുല്ല, സുസ്ഥിര നവീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിന് സ്ഥാപനങ്ങള്‍ക്കുള്ളില്‍ സജീവവും വെല്ലുവിളി തേടുന്നതുമായ സംസ്‌കാരങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മുഷൈരിബ് പ്രോപ്പര്‍ട്ടീസ് സിഇഒ എന്‍ജിനീയര്‍ അലി അല്‍ കുവാരിയുടെ സ്വാഗത പ്രസംഗത്തോടെയാണ് പ്രധാന സമ്മേളനം ആരംഭിച്ചത്, അദ്ദേഹം മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സുസ്ഥിര നഗര വികസനത്തിന്റെയും നവീകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു.