Breaking News
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധേയമായി ഇന്‍വെസ്റ്റ് ഖത്തര്‍ പവലിയന്‍
ദോഹ: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക മീറ്റിംഗ് 2025-ല്‍ ഇന്‍വെസ്റ്റ് ഖത്തര്‍ പവലിയന്‍ ശ്രദ്ധേയമായി. ഖത്തറിന്റെ ചലനാത്മക ബിസിനസ്സ് ആവാസവ്യവസ്ഥയും വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങളും അവതരിപ്പിച്ച പവലിയന്‍ അന്താരാഷ്ട്ര വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, പ്രധാന പങ്കാളികള്‍ എന്നിവരെ ആകര്‍ഷിച്ചു. സുരക്ഷിതത്വവും സുസ്ഥിര സാമ്പത്തിക വളര്‍ച്ചയും അടയാളപ്പെടുത്തുന്ന ഖത്തര്‍ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണെന്ന് പവലിയന്‍ ബോധ്യപ്പെടുത്തി.