Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാന്‍ സകാത്ത് ഫണ്ട് ശേഖരിക്കാന്‍ ഖത്തര്‍ ആസ്ഥാനമായുള്ള ചാരിറ്റികള്‍ക്ക് ഔഖാഫ് ലൈസന്‍സ് നല്‍കി

ദോഹ: ഖത്തര്‍ ആസ്ഥാനമായുള്ള ചാരിറ്റികള്‍ക്ക് വിശുദ്ധ റമദാന്‍ 1446 ന്റെ സകാത്ത് ഫണ്ട് ശേഖരിക്കുന്നതിന് ഔദ്യോഗികമായി ലൈസന്‍സ് നല്‍കിയതായി എന്‍ഡോവ്മെന്റ് (ഔഖാഫ്) മന്ത്രാലയം അറിയിച്ചു.

എന്‍ഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രി ഗാനേം ബിന്‍ ഷഹീന്‍ ബിന്‍ ഗാനേം അല്‍ ഗാനേം നടത്തിയ വിപുലീകൃത യോഗത്തിലാണ് തീരുമാനം.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റെഗുലേറ്ററി അതോറിറ്റി ജനറല്‍ മാനേജര്‍ ഇബ്രാഹിം അബ്ദുല്ല അല്‍ ദെഹൈമി, ഔഖാഫ് സകാത്ത് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മല്ലാഹ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ജാബര്‍, ഖത്തര്‍ ചാരിറ്റി സിഇഒ യൂസഫ് അഹമ്മദ് അല്‍ കുവാരി, ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറല്‍ ഫൈസല്‍ മുഹമ്മദ് അല്‍ ഇമാദി,എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രസക്തമായ ശരീഅത്ത് തീരുമാനങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പുറമെ സകാത്ത് ഫണ്ട് സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള നിയന്ത്രണം സംബന്ധിച്ച 2021 ലെ നിയമം (12) അനുസരിച്ച് സകാത്ത് ഫണ്ട് ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങളും സംവിധാനങ്ങളും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഫണ്ടുകളുടെ മാനേജ്മെന്റില്‍ മേല്‍നോട്ടം, സുതാര്യത, സദ്ഭരണം എന്നിവ ഉറപ്പാക്കുന്ന നിയന്ത്രണ സംവിധാനങ്ങള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം, സകാത്തിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും ദരിദ്രരായ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക ഐക്യദാര്‍ഢ്യം വര്‍ധിപ്പിക്കുന്നതിനും പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

Related Articles

Back to top button