Breaking News

കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം

ദോഹ: ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി.

അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ മുഹമ്മദ് അസീം രിദ് വാൻ (ക്ലാസ് 1), ആസിയ അൽ ഹസനി (ക്ലാസ് 2), അസ്സ മർയം ഹസറുദ്ദീൻ (ക്ലാസ് 3), മുഹമ്മദ് റംദാൻ (ക്ലാസ് 6) എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ പതിനാലു കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തി നികേതൻ  മദ്‌റസയിലെ  പത്തു പേരും  അൽ മദ്‌റസ അൽ ഇസ്‌ലാമിയ അൽഖോറിലെ അഞ്ചു വിദ്യാർത്ഥികളും അൽ മദ്‌റസ അൽ ഇസ്‌ലാമിയ മദീന ഖലീഫയിലെ മൂന്നു വിദ്യാർത്ഥികളും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി.
ഖുർആൻ, ഹദീസ്, ചരിത്രം, കല, സാഹിത്യം, പൊതു വിജ്ഞാനം, കായികം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ സിലബസ് പ്രകാരമാണ് പരീക്ഷ നടന്നത്.

വിജയികളെ  സി ഐ സി പ്രസിഡന്റ് ഖാസിം ടി കെ, സി ഐ സി മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് ഭാരവാഹികൾ, പി ടി എ ഭാരവാഹികൾ പ്രധാനാധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

എ പ്ലസ് ഗ്രേഡിന് അർഹരായവർ:

ദോഹ മദ്‌റസ:   റിഷ ഫാത്തിമ, ഇഹ്സാൻ അജ്മൽ അലി, ഫറ ഫാത്തിമ, സൽമാൻ മസൂദ്, മുഹമ്മദ് ഹാദി അമ്രിൻ, മിൻഹ മറിയം, ഹംദാൻ ബിൻ ഹാഷിം, മുഹമ്മദ് ഇഷാൻ ഷമീർ, ഇശൽ ശഹീൻ, ഇഹ്സാൻ അനൂപ്, അയാൻ ഫൈസാൻ, മുഹമ്മദ് റിഹാൻ, ഫാത്തിമ പുതിയവീട്ടിൽ, ജിയാൻ അബ്ബാസ്.

വക്‌റ മദ്‌റസ:
മർയം  അഫ്‌സൽ, മുഹമ്മദ്  നാസിൽ, അഹ്‌മദ്‌ റഹാൻ  ആൽപറമ്പിൽ, ഹാസിം മേലേതിൽ, റജ  ഖദീജ  ആൽപറമ്പിൽ, സാഹ ഷരീഫ ബിൻത്  ശുമൈസ്, നുഹ തബസ്സും, പർവീൻ മുഹമ്മദ്  അനീസ്, നഷ ഹസൻ മാമ്പ്ര, ഷെസ കോക്കോട്ടിൽ

അൽഖോർ മദ്‌റസ:
അർഹം ആദിൽ, അസ്ക മലീഹ റഹീസ്,ആയിശ ഷൈമ, അസ്മി അശ്റഫ്, ഫർസീൻ ഫഹീം

മദീന ഖലീഫ മദ്‌റസ:
ഹെസ്സ മുഹമ്മദ് സമീൽ, ജിനാൻ അബ്ദുസ്സമദ്ഷ, ഹദ് മുഹമ്മദലി എളംബിലാശ്ശേരി

Related Articles

Back to top button
error: Content is protected !!