ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൈന്റ് ട്യൂണ്‍ ഇക്കൊ വെവ്‌സ് ഖത്തര്‍

ദോഹ. ഫെബ്രുവരി 26 ന് ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തില്‍ മൈന്റ് ട്യൂണ്‍ ഇക്കൊ വെവ്‌സ് പങ്കാളികളായി.
കേരളത്തിന്റെ പച്ചമനുഷ്യനെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയും മൈന്റ് ട്യൂണ്‍ എക്കൊ വെവ്‌സിന്റെ രക്ഷാധികാരിയുമായിരുന്ന പ്രൊഫസര്‍ ശോഭീന്ദ്രന്‍ സാറിന്റെ ഒരിക്കലും മറക്കാനാവാത്ത പ്രകൃതി സംരക്ഷണത്തിന് വേണ്ടി നല്‍കിയ ഉപദേശമായ നാം എല്ലാവരും ഭൂമിയാകുന്ന ഈ വാഹനത്തിലെ യാത്രക്കാരാണെന്നും സുരക്ഷിതവും സന്തോഷകരവുമായ യാത്രക്ക് നമ്മുടെ വാഹനത്തെ കേടുപാടു കൂടാതെ അതിലെ വിഭവ സമ്പത്ത് നശിപ്പിക്കാതെ സംരക്ഷിക്കേണ്ടത് ഈ വാഹനത്തില്‍ യാത്ര ചെയ്യുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും, അതിനാല്‍ നാമെല്ലാവരും പ്രകൃതി സംരക്ഷണത്തില്‍ അതിന്റെ കാവല്‍ കാരാകണമെന്നും ഇന്റര്‍ നാഷണല്‍ മൈന്റ് ട്രയിനറും മൈന്റ് ട്യൂണ്‍ ഇക്കൊ വെവ്‌സിന്റെ ചീഫ് പാട്രനുമായ സി.എ. റസാഖ് ഓര്‍മിപ്പിച്ചു.
ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. അമാനുല്ല വടക്കാങ്ങര, സെക്രട്ടറി ജനറല്‍ മഷ്ഹൂദ് തിരുത്തിയാട്, അബ്ദുര്‍ റഊഫ് കൊണ്ടോട്ടി മുത്തലിബ് മട്ടന്നൂര്‍, ജിസിസി ചെയര്‍മാന്‍ ബഷീര്‍ വടകര, അബ്ദുള്ള പൊയില്‍, ശ്യാം മോഹന്‍, ജാഫര്‍ മുര്‍ച്ചാണ്ടി, അബ്ദുള്ള വി.പി. തുടങ്ങിയവര്‍ സംസാരിച്ചു. ഷമീര്‍ പി.എച്ച്. പരിപാടികള്‍ നിയന്ത്രിച്ചു.