Local News

സ്‌നേഹ സംഗമമായി മെജസ്റ്റിക് ഇഫ്താര്‍

ദോഹ : ദോഹയിലുള്ള മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്‍ -ഖത്തര്‍ (മെജസ്റ്റിക് -മലപ്പുറം) ന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഇഫ്താര്‍ സംഘടിപ്പിച്ചു . ദോഹയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്നേഹ സംഗമ വേദി കൂടിയായി മാറിയ ഇഫ്താറില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ , ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹിമാന്‍ , ഐ ബി പി സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ സി സി ഉപദേശക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍ , ഐ എസ് സി ഉപദേശക സമിതി ചെയര്‍മാന്‍ ഡോ അബ്ദുസമദ് , മെജസ്റ്റിക് ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ , വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്ത ഇഫ്താര്‍ മലപ്പുറത്തിന്റെ തനിമയും സ്നേഹവും വിളിച്ചോതുന്നത് കൂടിയായി . ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി അംഗങ്ങള്‍ , ഉപദേശക സമിതി അംഗങ്ങള്‍ , സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ , സംഘടന നേതാക്കള്‍ , എന്നിവര്‍ പങ്കെടുത്ത ഇഫ്താറിനു മെജസ്റ്റിക് ജനറല്‍ സെക്രട്ടറി വിനോദ് പുത്തന്‍ വീട്ടില്‍ സ്വാഗതം ആശംസിച്ചു . പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു . ഉപദേശക സമിതി അംഗം ഹുസ്സൈന്‍ കടന്നമണ്ണ റമദാന്‍ സന്ദേശം നല്‍കി .

Related Articles

Back to top button
error: Content is protected !!