Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ഖത്തര്‍ ചാരിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ഖത്തര്‍ ചാരിറ്റി . ലോകത്തെമ്പാടും വേറിട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തര്‍ ചാരിറ്റി റമദാനില്‍ പ്രത്യേക സേവനപ്രവര്‍ത്തനങ്ങളിലൂടെയാണ് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസത്തിന്റെ തെളിനീര് പകരുന്നത്. ഖത്തറിനകത്തും പുറത്തും നിത്യവും ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ സഹായങ്ങളുടെ ഗുണഭോക്താക്കളായി ആയിരങ്ങളാണുള്ളത്.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇഫ്താര്‍ ടെന്റുകള്‍ സാധ്യമാവാത്തതിനാല്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഇഫ്താര്‍ പൊതികള്‍ എത്തിച്ചാണ് ഖത്തര്‍ ചാരിറ്റി മാതൃകയാവുന്നത്. വിഭവ സമൃദ്ധമായ ഇഫ്താര്‍ പൊതികള്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തൊഴിലാളികള്‍ കൂടി താമസിക്കുന്ന ഏരിയകളിലാണ് മുഖ്യമായും വിതരണണം ചെയ്യുന്നത്.

മത ജാതി ഭാഷ വ്യത്യാസങ്ങളിലില്ലാതെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകളായി മാറുകയാണ് ഖത്തര്‍ ചാരിറ്റിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ പ്രവര്‍ത്തനങ്ങളില്‍ ധാരാളം മലയാളി വളണ്ടിയര്‍മാരാണ് സേവനമനുഷ്ടിക്കുന്നത്.

Related Articles

Back to top button