Uncategorized

2020 ല്‍ 15087 ടണ്‍ മല്‍സ്യം ഉല്‍പാദിപ്പിച്ച് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2020 ല്‍ 15087 ടണ്‍ മല്‍സ്യം ഉല്‍പാദിപ്പിച്ച് ഖത്തര്‍ മല്‍സ്യ ഉല്‍പാദന രംഗത്ത് 67 ശതമാനം സ്വയം പര്യാപ്തത നേടിയതായി റിപ്പോര്‍ട്ട്. 193 മില്യണ്‍ റിയാലിന്റെ മല്‍സ്യങ്ങളാണ് ഉല്‍പാദിപ്പിച്ചത്.

ശേരി, അയക്കൂറ, സാഫി, ഹമൂര്‍, ജേഷ് തുടങ്ങിയ മല്‍സ്യങ്ങളാണ് മുഖ്യമായയും ഉല്‍പാദിപ്പിച്ചത്. മൊത്തം ഉല്‍പാദനത്തിന്റെ 20ശതമാനത്തോളം ശേരിയായിരുന്നു. 3087 ടണ്‍ ശേരി യാണ് ഉല്‍പാദിപ്പിച്ചത്. അയക്കൂറ 2506 ടണ്‍ ( 17 ശതമാനം), സാഫി, ഹമൂര്‍ 928 ടണ്‍ ( 6 ശതമാനം ) എന്നിങ്ങനെയാണ് ഉല്‍പാദനം നടന്നത്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കൂടുതല്‍ മല്‍സ്യം ലഭിച്ചതെന്നും ആഗസ്റ്റ്, സപ്തംമ്പര്‍ മാസങ്ങളിലാണ് ഏറ്റവും കുറവ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!