ദോഹ റീജിയന് മദ്റസ ഫെസ്റ്റ് ഡിസംബര്‍ 12 ന്

ദോഹ : ഐസിഎഫ് ദോഹ റീജിയനു കീഴില്‍ നടക്കുന്ന തഅലീമുല് ഖുര്‍ആന്‍ മദ്റസ സ്റ്റുഡന്റ്സ് ഫെസ്റ്റ് ഡിസംബര്‍ 12 ന് അല്‍സദ്ദ് സ്വാദ് റെസ്റ്റോറന്റില്‍ വച്ച് നടക്കും . 12 ന് ജുമുഅക്ക് ശേഷം തുടങ്ങുന്ന പരിപാടിയില്‍ നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും . പ്രസംഗം , മാപ്പിളപ്പാട്ട് , സംഘഗാനം , ഖുര്‍ആന്‍ പാരായണം , ആക്ഷന്‍ സോങ് , ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. പരിപാടിയുടെ വിജയത്തിനായി സഈദലി സഖാഫി ചെയര്‍മാനും സുബൈര്‍ നിസാമി കണ്‍വീനറും സയ്യിദ് സിദ്ധീഖ് സഖാഫി അല്‍ ഹാദി ഫിനാന്‍സ് സമിതി ചെയര്‍മാനും യഅഖൂബ് സഖാഫി ഫിനാന്‍സ് കണ്‍വീനറുമായി മദ്രസ മാനേജ്മെന്റ്, രക്ഷിതാക്കള്‍ , ICF , RSC ഭാരവാഹികള്‍ എന്നിവരടങ്ങുന്ന വിപുലമായ സ്വാഗതസംഗം നിലവില്‍ വന്നു .
പറവണ്ണ അബ്ദുള്‍റസാഖ് മുസ്ലിയാര്, സിറാജ് ചൊവ്വ , അബ്ദുല്‍ അസീസ് സഖാഫി പാലോളി , കെ ബി അബ്ദുല്ല ഹാജി , ഫഖ്റുദീന്‍ , നൗഷാദ് അതിരുമട എന്നിവര്‍ ഉപദേശകസമിതി , ഇസ്മാഈല്‍ ബുഖാരി ( പ്രോഗ്രാം സമിതി ചെയര്മാന് ), ഹാരിസ് മൂടാടി ( പ്രോഗ്രാം സമിതി കണ്‍വീനര്‍ ), ഹുസ്സൈന്‍ കൈപ്പമംഗലം (ഗസ്റ്റ് റിലേഷന്ഷിപ് ചെയര്മാന് ), ഉബൈദ് പേരാമ്പ്ര ( ഗസ്റ്റ് റിലേഷന്ഷിപ് കണ്‍വീനര്‍ ), സുഹൈല്‍ ആര് . കെ . ( റിഫ്രഷ്മെന്റ് & സെക്യൂരിറ്റി ചെയര്മാന് ), റഫീഖ് പൊന്നാനി ( കണ്‍വീനര്‍ ), ഷകീര്‍ ബുഖാരി ( ജഡ്ജ്മെന്റ് സമിതി ചെയര്മാന് ), മുസമ്മില്‍ പേരാമ്പ്ര ( കണ്‍വീനര്‍ ), ഇസ്മാഈല്‍ ചേരാപുരം , മുഹ്സിന് ( ഐ,ടി ), അബ്ദുല്‍ മജീദ് മുക്കം, അബ്ദുല്‍ സലാം കാളാവ് ( സ്റ്റേജ് ആന്‍ഡ് സൗണ്ട് ), റനീബ് അബൂബക്കര്‍ , റമീസ് തളിക്കുളം ( പബ്ലിസിറ്റി ) എന്നിവരാണ് സ്വാഗത സംഘം സമിതി ഭാരവാഹികള്‍ . ഉത്ഘാടന സമാപന ചടങ്ങുകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.



