തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഖത്തര്‍ ദേശീയ ദിനാഘോഷം

ദോഹ. ഖത്തറിലെ തൃശ്ശൂര്‍ജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ഖത്തര്‍ ദേശീയ ദിനം-2025 സമുചിതമായി ആഘോഷിച്ചു.
നുഐജയിലെ ടാക്ക് ഖത്തര്‍ ഹാളില്‍ 18 ഡിസംബര്‍ രാവിലെ 9 :30ന് നടന്ന ചടങ്ങിനു സൗഹൃദവേദി പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. വേദി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വി.എസ് . നാരായണന്‍, സൗഹൃദ വേദി ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറര്‍ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ കൈമാറി.
രാജ്യം കൈവരിച്ച ഗുണപരമായ നേട്ടങ്ങള്‍ പ്രദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളില്‍ ഖത്തറിനെ പുരോഗതിയുടെയും മികവിന്റെയും മുന്‍നിര മാതൃകയായി ഉയര്‍ത്തിയതിന്റെ അഭിമാനനിറവിലാണ് ഖത്തര്‍ ദേശീയദിനം ആചരിക്കുന്നത് എന്ന് ആശംസയര്‍പ്പിച്ച് സംസാരിച്ചവര്‍ എടുത്തു പറഞ്ഞു.
ടാക്ക് ഖത്തര്‍ എംഡി പി.മുഹസിന്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ അഷറഫ് കുമ്മം കണ്ടത്ത്, വേദി സെക്രട്ടറി പ്രമോദ്, ഇരിങ്ങാലക്കുട സെക്ടര്‍ ചെയര്‍മാന്‍ അഹമ്മദ് കബീര്‍, വനിതാകൂട്ടായ്മ ചെയര്‍പേഴ്സണ്‍ ശ്രീമതി:രേഖ പ്രമോദ്, വനിതാ കൂട്ടായ്മ അംഗം ശ്രീമതി: മാല നാരായണന്‍, ഭവന പദ്ധതി ചെയര്‍മാന്‍ ജയന്‍ കാട്ടുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ സെക്ടര്‍ ചെയര്‍മാന്മാര്‍ , വേദി എക്‌സിക്യൂട്ടീവുകള്‍, വനിതാ കൂട്ടായ്മ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കേക്ക് മുറിക്കുകയും പായസം വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചു.
കയ്പമംഗലം സെക്ടര്‍ ചെയര്‍മാന്‍ നൗഷാദിന്റെ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടികള്‍ വേദിയുടെ മറ്റൊരു സെക്രട്ടറി ശ്രീ. മിനേഷ് പി ആദ്യാവസാനം നിയന്ത്രിച്ചു. ഹെല്‍പ് ഡസ്‌ക്ക് ചെയര്‍മാന്‍ നൗഷാദ് സി.എസ് സദസ്സിന് നന്ദി പ്രകാശിപ്പിച്ചതോടെ ആഘോഷച്ചടങ്ങിന് പരിസമാപ്തിയായി.
