Uncategorized
ഖത്തറില്‍ ഒന്നര മില്യണിലധികം ഡോസ് വാക്‌സിനുകള്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഒന്നര മില്യണിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1526775 ഡോസ് വാക്‌സിനുകളാണ് ഇതിനകം നല്‍കിയത്. ഇന്നലെ മാത്രം 29942 ഡോസ് വാക്‌സിനുകള്‍ നല്‍കി.
രാജ്യത്ത് പ്രായപൂര്‍ത്തിയായ 43 ശതമാനമാളുകള്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 60 ന് മേല്‍ പ്രായമുള്ളവരില്‍ 85.5 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു. ഈ വിഭാഗത്തില്‍ 74.4 ശതമാനവും രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചവരാണ്
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്് . ഓരോരുത്തരും അവരവരുടെ ഊഴം വരുമ്പോള്‍ വാക്‌സിനെടുക്കണമെന്നും സ്വന്തത്തിന്റേയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു