Local News
‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്’ വിദ്യാര്‍ത്ഥി മാര്‍ഗ്ഗനിര്‍ദ്ദേശ ഫോറത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ച് വിദ്യാഭ്യാസ മന്ത്രാലയം

ദോഹ: ‘ഹാന്‍ഡ് ഇന്‍ ഹാന്‍ഡ്’ വിദ്യാര്‍ത്ഥി മാര്‍ഗ്ഗനിര്‍ദ്ദേശ ഫോറത്തിന്റെ രണ്ടാം പതിപ്പ് ആരംഭിച്ച് വിദ്യാഭ്യാസ മന്ത്രാലയം . സ്വകാര്യ സ്കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും സഹകരണത്തോടെ ‘സുരക്ഷിതവും ഏകീകൃതവുമായ ഒരു വിദ്യാഭ്യാസ സമൂഹത്തിലേക്ക്’ എന്ന പ്രമേയത്തോടെയാണ് ഫോറം ആരംഭിച്ചത്.
ഉദ്ഘാടന ചടങ്ങില്‍ മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട ദേശീയ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, സാമൂഹിക, മനഃശാസ്ത്ര വിദഗ്ധര്‍, പ്രമുഖ കായിക താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.