Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

യു എം എ ഐ ഖത്തര്‍ വീല്‍ചെയര്‍ സേവനം ആരംഭിച്ചു

ദോഹ:യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഇന്റര്‍നാഷണല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീല്‍ ചെയര്‍ സേവനം ആരംഭിച്ചു.

വുകൈര്‍ ക്ലബ്ബില്‍ വെച്ചു നടന്ന ചടങ്ങില്‍ ഐ സി സി ജന: സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ്, യു എം എ ഐ ഖത്തര്‍ ഡയറക്ടര്‍ ഷിഹാന്‍ നൗഷാദ് കെ മണ്ണോളി തുടങ്ങിയവര്‍ ചേര്‍ന്ന് വീല്‍ ചെയര്‍ സമര്‍പ്പിച്ചു.
യു എം എ ഐ ഖത്തര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം
ദോഹയില്‍ വീല്‍ ചെയര്‍ ആവശ്യമായി വരുന്നവര്‍ക്ക് താല്‍ക്കാലിക സഹായം ഒരുക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.

കായികഭ്യാസത്തോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് യു എം എ ഐ എന്ന് വിളിച്ചോതുന്നതായിരുന്നു ചടങ്ങ്.
നിസമുദ്ധീന്‍ വി ടി, ശരീഫ് തിരുവള്ളൂര്‍, ഷബീര്‍ വാണിമേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സി കെ ഉബൈദ് സ്വാഗതവും അബ്ദുള്ള പൊയില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button