
Breaking News
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഖത്തറില്‍ ഊഷ്മളമായ വരവേല്പ്
അമാനുല്ല വടക്കാങ്ങര
ദോഹ.സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഖത്തറില്‍ ഊഷ്മളമായ വരവേല്പ് . ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഖത്തര്‍ അമീര്‍ ശൈഖ്് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ക്ഷണപ്രകാരം ദോഹയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രജകീയമായ വരവേല്പാണ് ഖത്തര്‍ നല്‍കിയത്.
ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഥാനി കിരീടാവകാശിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. ഉദ്ഘാടന വേദിയില്‍ മുന്‍നിരയില്‍ ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോയുടെ തൊട്ടടുത്ത് ഇരിപ്പിടം നല്‍കിയും കിരീടാവകാശിയയെ ഖത്തര്‍ ആദരിച്ചു.
ഖത്തര്‍ ലോകകപ്പിന് പൂര്‍ണപിന്തുണയുമായി സൗദി കൂടെയുണ്ടെന്ന പ്രഖ്യാപനം ആവര്‍ത്തിച്ചാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ദോഹയിലെത്തിയത്.