ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ പതിനായിരം കവിഞ്ഞു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ പതിനായിരം കവിഞ്ഞു .് ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ മാത്രം 370 പേരെയാണ് ആഭ്യന്തര മന്ത്രാലയം പിടികൂടിയത്.
ഇതോടെ ഫേസ് മാസ്‌ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 10254 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്നലെ 7 പേരെയാണ് പിടികൂടിയത്. കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇതുവരെ 358 പേരെയാണ് പിടികൂടിയത്.
പിടികൂടിയവരെയോല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .
ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതിലും വാഹനത്തില്‍ അനുവദിക്കപ്പെട്ടതിലും കൂടുതലാളുകളെ കയറ്റാതിരിക്കാനും ജനങ്ങള്‍ ജാഗ്രത പാലിക്കണം.
Challenge your friends and conquer the arena. Lucky Cola
Ready for the next level? Download and play now! Lodibet
The next level awaits—join the fun in online gaming Lucky cola