ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ നിര്‍ണയിച്ചു
അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ നിര്‍ണയിച്ചു.ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി അംഗീകാരം നല്‍കുകയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
പുതിയ തീരുമാനമനുസരിച്ച് മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, എന്നിവയുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ ഇപ്രകാരമായിരിക്കും:
ഈദുല്‍-ഫിത്വറിന്, റമദാന്‍ 28-ാം ദിവസം മുതല്‍ ശവ്വാല്‍ 4-ാം ദിവസം അവസാനം വരെയായിരിക്കും അവധി. അതേസമയം, ഈദുല്‍-അദ്ഹയ്ക്ക്, ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍-ഹിജ്ജ 9-ാം ദിവസം മുതല്‍ ദുല്‍-ഹിജ്ജ 13-ാം ദിവസം അവസാനം വരെയായിരിക്കും.
രാജ്യത്തിന് മൂന്നാമത്തെ ദേശീയ അവധി ദിനം ഡിസംബര്‍ 18-ന് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുമ്പോഴാണ്.
രണ്ട് ഔദ്യോഗിക അവധി ദിനങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിനം ഉണ്ടെങ്കില്‍, അതും അവധി ദിനമായിരിക്കും. ഈ ആഘോഷങ്ങള്‍ക്കിടയില്‍ വാരാന്ത്യം വന്നാല്‍, അത് ഔദ്യോഗിക അവധി ദിനത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഗസറ്റില്‍ പറയുന്നു.
ഫെബ്രുവരി മാസത്തെ രണ്ടാമത് ചൊവ്വാഴ്ചയായിരിക്കും സ്‌പോര്‍ട്‌സ് ഡേ അവധി
ഔദ്യോഗിക അവധി ദിനങ്ങള്‍ നേരത്തെ തന്നെ നിര്‍ണയിക്കുന്നത് ജീവനക്കാര്‍ക്ക് ഏറെ സഹായകരമാകും. ഇതുവരെയും ഓരോ സന്ദര്‍ഭങ്ങളിലും അമീരീ ദീവാന്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിക്കലായിരുന്നു പതിവ്. അവധി ദിനങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ ഇനി മുതല്‍ അമീരീ ദീവാനിന്റെ പ്രഖ്യാപനത്തിന് കാത്തിരിക്കേണ്ടി വരില്ല.