Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ഇന്ന് 477 പേര്‍ക്ക് കോവിഡ് 2 മരണവും 158 രോഗ മുക്തി മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10881 പരിശോധനകളില്‍ 43 യാത്രക്കാര്‍ക്കം 477 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
158 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 7558 ആയി ഉയര്‍ന്നു.
ചികില്‍സയിലായിരുന്ന 81 ഉം 66 ഉം വയസ്സുള്ള രണ്ടാളുകള്‍ ഇന്ന് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 253 ആയി.
575 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 64 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്

Related Articles

Back to top button