Uncategorized
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400 ന് മുകളില്‍ തന്നെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 400 ന് മുകളില്‍ തന്നെ .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11196 പരിശോധനകളില്‍ 39 യാത്രക്കാര്‍ക്കടക്കം 451 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 260 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 7749 ആയി.
568 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 70 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് . കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേരെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.