Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

അല്‍ ഉഖ്ദ സ്ട്രീറ്റില്‍ നിന്നും അല്‍ അശൈഗാര്‍ സ്ട്രീറ്റിലേക്കുള്ള റോഡ് നാല് മാസത്തേക്ക് അടക്കും

അമാനുല്ല വടക്കാങ്ങര

ദോഹ. അല്‍ ഉഖ്ദ സ്ട്രീറ്റില്‍ നിന്നും അല്‍ അശൈഗാര്‍ സ്ട്രീറ്റിലേക്കുള്ള റോഡ് നാല് മാസത്തേക്ക് അടക്കുമെന്ന് പൊതുമരാമത്ത് അതോരിറ്റി ( അശ് ഗാല്‍ ) അറിയിച്ചു.

അല്‍ ഖോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായാണ് റോഡ് അടക്കുന്നതെന്നും ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് നടപടിയെന്നും അശ്ഗാല്‍ വിശദീകരിച്ചു.

ഈ കാലയളവില്‍ അല്‍ ഉഖ്ദ സ്ട്രീറ്റില്‍ നിന്നും അല്‍ അശൈഗാര്‍ സ്ട്രീറ്റിലേക്കുവരുന്നവര്‍ക്ക് 577, 584 സ്ട്രീറ്റുകളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താം.
വാഹനമോടിക്കുന്നവര്‍ക്ക് വഴികാണിക്കുന്നതിനാവശ്യമായ ട്രാഫിക് സൈനുകള്‍ അശ്ഗാല്‍ റോഡിലുടനീളം സ്ഥാപിക്കും.

Related Articles

Back to top button