Uncategorized
കോവിഡ് വകഭേദങ്ങള്‍ വ്യാപകമാകുന്നതിന് മുമ്പ് പരമാവധിയാളുകള്‍ക്ക് വാക്സിന്‍ നല്‍കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ കോവിഡ് -19 ന്റെ പുതിയ വകഭേദങ്ങള്‍ വ്യാപകമാകുന്നതിന് മുമ്പ് പരമാവധിയാളുകള്‍ക്ക് വാക്സിന്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
്ഈ രംഗത്ത് വരുന്ന അശ്രദ്ധക്കും അലംഭാവത്തിനും കനത്ത വില നല്‍കേണ്ടി വരും. പ്രതിരോധ കുത്തിവയ്പ് എടുത്തും പ്രതിരോധ നടപടികള്‍ സ്വീകരിച്ചും മാത്രമേ കോവിഡിനെ തുരത്താനാകൂ എന്ന് ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തു