Uncategorized
കോവിഡ് പ്രതിസന്ധി, പല സ്ഥാപനങ്ങളും വാരാന്ത്യ പ്രമോഷനുകള്‍ നിര്‍ത്തുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍കൂടുന്നത് കണിശമായി നിയന്ത്രിക്കുകയും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ അടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല സ്ഥാപനങ്ങളും വാരാന്ത്യ പ്രമോഷനുകള്‍ നിര്‍ത്തുന്നു. വ്യാഴം, വെളളി ദിവസങ്ങളിലാണ് അധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും പ്രമോഷനുകള്‍ വെക്കാറുള്ളത്.
ഖത്തറിലെ ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ അനുവദിച്ചതിലും കൂടുതലാളുകള്‍ വന്നതിനാല്‍ അധികൃതര്‍ കട അടപ്പിച്ചിരുന്നു.
പ്രമോഷനുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ ഉപഭോക്താക്കള്‍ കടകളിലെത്തും. ആള്‍ത്തിരക്ക് നിയന്ത്രിക്കുക പ്രയാസമായതിനാലാണ് തല്‍ക്കാലം വാരാന്ത്യ പ്രമോഷനുകള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതെന്ന് ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ പറഞ്ഞു. സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയാലാകുമ്പോള്‍ പ്രമോഷനുകള്‍ പുനരാരംഭിക്കും.