Breaking News

ഖത്തറില്‍ ഇന്ന് 166 കോവിഡ് രോഗികള്‍, ഒരു മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഇന്ന് 166 കോവിഡ് രോഗികള്‍, ഒരു മരണവും

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 21929 പരിശോധനകളില്‍ 20 യാത്രക്കാരടക്കം 166 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 146 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് എന്നത് ഗൗരവമുള്ള കാര്യമാണ് .
121 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂവെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 2405 ആയി ഉയര്‍ന്നു.

ചികില്‍സയിലായിരുന്ന 59 കാരന്‍ മരിച്ചതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 613 ആയി

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 69 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ ഒരാളെയാണ് പ്രവേശിപ്പിച്ചത്. മൊത്തം 9 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!