Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഡിസ്‌കവര്‍ ഖത്തറില്‍ കൂടുതല്‍ ക്വാറന്റൈന്‍ ഹോട്ടലുകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യയടക്കമുള്ള റെഡ് സോണ്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഫെബ്രുവരി 14 മുതല്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായതോടെ ഡിസ്‌കവര്‍ ഖത്തറില്‍ കൂടുതല്‍ ക്വാറന്റൈന്‍ ഹോട്ടലുകള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടില്‍ നിന്നും തിരിച്ചുവരാനൊരുങ്ങുന്ന പലര്‍ക്കും ക്വാറന്റൈന്‍ ഹോട്ടലുകള്‍ ലഭ്യമല്ലാത്തതും ലഭ്യമായ ഹോട്ടലുകളിലെ ഉയര്‍ന്ന നിരക്കും പ്രയാസം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.

ഈ പ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ കുറഞ്ഞ നിരക്കിലുള്ള കൂടുതല്‍ ഹോട്ടലുകളെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. മെയ് 31 വരെ ഖത്തറിലെ എല്ലാ ഹോട്ടലികളിലേയും ടൂറിസം സംബന്ധമായ ബുക്കിംഗുകളൊക്കെ ക്യാന്‍സല്‍ ചെയ്യുവാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ റൂമുകള്‍ ലഭ്യമാക്കാന്‍ എളുപ്പമാകും.

ഡിസ്‌കവര്‍ ഖത്തറിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടിയുണ്ടായാല്‍ മാത്രമേ പ്രശ്നം പരിഹരിക്കപ്പെടുകയുളളൂ.

Related Articles

Back to top button