ഇന്‍കാസ് പാലക്കാട് അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്‍കാസ് പാലക്കാട് അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡ്. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് ഖത്തര്‍ ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് മെഡിക്കല്‍ ഡിസ്‌കൗണ്ട് കാര്‍ഡ് ആരംഭിച്ചത്.
അംഗങ്ങള്‍ക്ക് സൗജന്യ കണ്‍സല്‍ട്ടേഷനും മരുന്ന് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളും ലഭ്യമാക്കുന്ന പദ്ധതിയാണിത്. കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ചു ഡി റിങ് റോഡിലുള്ള ആസ്റ്റര്‍ ഹോസ്പിറ്റലില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്റ്റര്‍ അധികാരികളില്‍ നിന്നും ഖത്തര്‍ ഇന്‍കാസ് പാലക്കാട് പ്രസിഡന്റ് അബ്ദുല്‍ മജീദ് ആദ്യ കാര്‍ഡ് സ്വീകരിച്ചു പദ്ധതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ജനറല്‍ സെക്രട്ടറി റുബീഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിമാരായ ലത്തീഫ് കല്ലായി, നിസാര്‍ പട്ടാമ്പി, ജിന്‍സ് ജോസ്, താഹിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.