Breaking NewsUncategorized

2023 എ എഫ് സി ഏഷ്യന്‍ കപ്പ് 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2023 എ എഫ് സി ഏഷ്യന്‍ കപ്പ് 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ നടക്കുമെന്ന് ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) അറിയിച്ചു. ക്യുഎഫ്എ അതിന്റെ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനിയെ എ എഫ് സി ഏഷ്യന്‍ കപ്പിനുള്ള പ്രാദേശിക സംഘാടക സമിതിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തതായി അറിയിച്ചു. നിലവിലെ എഎഫ്സി ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാരായ ഖത്തര്‍ 1988, 2011 പതിപ്പുകള്‍ക്ക് ശേഷം ഇത് മൂന്നാം തവണയാണ് ഭൂഖണ്ഡത്തിലെ ഏറ്റവും അഭിമാനകരമായ പുരുഷ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.

Related Articles

Back to top button
error: Content is protected !!