Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ഉദ്ഘാടനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ സ്വപ്ന പദ്ധതിയായ 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള സബാഹ് അല്‍ അഹ്‌മദ് കോറിഡോര്‍ ഉദ്ഘാടനം ചെയ്തു

ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയും കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സ്വബാഹും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഗള്‍ഫ് ഐക്യത്തിന്റെ അവിസ്മരണീയമായ പരിശ്രമങ്ങളിലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച യശശരീരനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ് മദിനോടുള്ള ആദര സൂചകമായും കുവൈത്ത് ജനതയോടുള്ള സ്നേഹം പ്രകടിപ്പിച്ചും കുവൈത്തിന്റെ ദേശീയ ദിന, വിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് ഫെബ്രുവരി 24 ന് ഔപചാരികമായ ഉദ്ഘാടനമൊരുക്കിയത്.

ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികള്‍, മന്ത്രിമാര്‍, കുവൈത്തില്‍ നിന്നുള്ള പ്രതിനിധി സംഘം, ഖത്തറിലെ നയതന്ത്ര പ്രതിനിധികള്‍, സ്ഥാപന മേധാവികള്‍, മുതിര്‍ന്ന അശ്ഗാല്‍ ഉദ്യോഗസ്ഥര്‍, പദ്ധതി നടപ്പിലാക്കുന്ന കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button