രാജ്യ പുരോഗതിയില്‍ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിന്. ഖത്തര്‍ അമീര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യ പുരോഗതിയില്‍ പ്രഥമ പരിഗണന വിദ്യാഭ്യാസത്തിനാണെന്നും നൂതനമായ മാര്‍ഗങ്ങളും മികവുമാണ് വിദ്യാഭ്യാസ രംഗം ക്രിയാത്മമാക്കുകയെന്നും ഖത്തര്‍ അമീര്‍ ശൈഖ്് തമീം ബിന്‍ ഹമദ് അല്‍ഥാനി അഭിപ്രായപ്പെട്ടു.
ഇന്നലെ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന എഡ്യൂക്കേഷണ്‍ എക്സലന്‍സ്് അവാര്‍ഡ് ദാനത്തിന് ശേഷം ട്വിറ്ററിലാണ് അമീര്‍ തന്റെ കാഴ്ചപ്പാടുകള്‍ പങ്ക് വെച്ചത്.
രാജ്യത്തിന്റെ പുരോഗതിയിലേക്കുളള പ്രയാണത്തിന്റെ സ്ട്രാറ്റജിക് പ്ളാനില്‍ പുതുമയും മികവും ഒരു മുന്‍ഗണനയാണ്. അതില്‍ വിദ്യാഭ്യാസമാണ്് ആദ്യത്തെ ബ്ലോക്ക്. ശാസ്ത്രീയമായ മുന്നേറ്റത്തിലൂടെ മികവ് പ്രകടിപ്പിച്ചവരെ ഞാന്‍ അഭിനന്ദിക്കുന്നു. അവരുടെ അര്‍ഹവും കണക്കാക്കിയതുമായ മികവ്, മേഖലകളുടെ വൈവിധ്യം, അനുഭവ സമ്പത്ത് മുതലായവ കൂടുതല്‍ പോസിറ്റീവ് മത്സരങ്ങളിലൂടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കു കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമീര്‍ ട്വിറ്ററില്‍ കുറിച്ചു.