
Uncategorized
ഖത്തറില്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികളില്‍ കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട് അതീവ ജാഗ്രത വേണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സ്‌ക്കൂള്‍ വിദ്യാര്‍ഥികളില്‍ കോവിഡ് പടരുന്നതായി റിപ്പോര്‍ട്ട് .കഴിഞ്ഞ ഒരാഴ്ചയായി വിവിധ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ കുറച്ച് കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും മൊത്തത്തില്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. പല സ്‌ക്കൂളുകളിലും വാര്‍ഷിക പരീക്ഷ നടക്കുകയാണ്.
സ്‌ക്കൂളുകളൊക്കെ കോവിഡ് പ്രോട്ടോക്കോളുകള്‍ കണിശമായി പാലിക്കുന്നുണ്ടെങ്കിലും ചിലരെങ്കിലും സ്വകാര്യ വാഹനങ്ങളിലാണ് സ്‌ക്കൂളുകളിലെത്തുന്നത്. രണ്ടും മൂന്നും വീടുകളിലെ വിദ്യാര്‍ഥികള്‍ ചെറിയ കാറുകളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുന്നതിലും കൈകള്‍ ഇടക്കിടെ വൃത്തിയാക്കുന്നതിലും വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കണം