ബാച്ചിലേഴ്‌സിന് ഹെല്‍ത്ത്കാര്‍ഡെടുക്കാനുള്ള ടോക്കണുകള്‍ വെള്ളിയാഴ്ച്ചകളില്‍ മാത്രം
ദോഹ : ബാച്ചിലേഴ്‌സിന് ഹെല്‍ത്ത്കാര്‍ഡെടുക്കാനുള്ള ടോക്കണുകള്‍ ഇനി വെള്ളിയാഴ്ച്ചകളില്‍ മാത്രമേ ലഭിക്കുകയുള്ളൂ. മിസൈമിറില്‍ ബാച്ചിലേഴ്‌സിനുള്ള റെഡ് ക്രസന്റ് ക്ലിനിക്ക് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കൗണ്ടറില്‍ രാവിലെ 8 മണിക്ക് ടോക്കണ്‍ വിതരണം ആരംഭിക്കും. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രൂപത്തിലാണ് ടോക്കണ്‍ നല്‍കുക. ടോക്കണില്‍ രേഖപ്പെടുത്തുന്ന തിയ്യതിയിലും സമയത്തും സെന്ററില്‍ ഹാജരായാണ് ഹെല്‍ത്ത്കാര്‍ഡിന് അപേക്ഷിക്കേണ്ടതാണ്.
ഹെല്‍ത്ത്കാര്‍ഡിനായി സാധുവായ ഖത്തര്‍ ഐഡി കോപ്പിയും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, 100 റിയാല്‍ (ക്യാഷ്) ആയി സമര്‍പ്പിക്കേണ്ടതാണ്.
നേരത്തെ വൈകുന്നേരം 5 മണിക്ക് മണിക്കൂറുകള്‍ കാത്ത് നിന്ന് ടോക്കണ്‍ എടുക്കുകയും പിറ്റേന്ന് രേഖകള്‍ സമര്‍പ്പിക്കലുമായി പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.