Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് വാക്സിന്‍ ഇപ്പോള്‍ മുന്‍ഗണന ആര്‍ക്കൊക്കെയെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. കോവിഡ് വാക്സിന്‍ ഇപ്പോള്‍ മുന്‍ഗണന ആര്‍ക്കൊക്കെയെന്ന് വ്യക്തമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറില്‍ വാക്സിനേഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

ഇപ്പോള്‍ മുന്‍ഗണനയുള്ള വിഭാഗങ്ങള്‍

1. 50 ഉം അതിന് മുകളിലും പ്രായമുള്ളവര്‍. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരെ ക്രമത്തില്‍ വിളിച്ചുകൊണ്ടിരിക്കുന്നു.
2. വിട്ടുമാറാത്ത രോഗമുള്ളവരെ പ്രായം നോക്കാതെ പരിഗണിക്കും.
3. അധ്യാപകര്‍, സ്‌ക്കൂള്‍ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ മന്ത്രാലയങ്ങളിലെ മുന്‍നിര ജീവനക്കാര്‍

മന്ത്രാലയത്തില്‍ നിന്നും എസ്. എം. എസ്. ലഭിക്കുന്നതനുസരിച്ച് നിര്‍ദ്ദിഷ്ട കേന്ദ്രത്തിലെത്തിയാണ് വാക്സിനെടുക്കേണ്ടത്.

60 കഴിഞ്ഞവര്‍ക്ക് 40277077 എന്ന ഹോട്ട്ലൈനില്‍ ബന്ധപ്പെട്ടാല്‍ താമസം കൂടാതെ വാക്സിന്‍ നല്‍കാനും സംവിധാനമൊരുക്കും.

Related Articles

Back to top button