മിലിപ്പോള്‍ ഖത്തറിലെ സജീവ സാന്നിധ്യമായി ആഭ്യന്തര മന്ത്രാലയവും ലഖ്‌വിയയും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ആഭ്യന്തര സുരക്ഷ, സിവില്‍ ഡിഫന്‍സ് രംഗത്തെ ശ്രദ്ധേയമായ ‘മിലിപോള്‍ ഖത്തര്‍ 2021 എക്സിബിഷന്റെ പതിമൂന്നാം പതിപ്പില്‍ സജീവ സാന്നിധ്യമായി ആഭ്യന്തര മന്ത്രാലയവും ലഖ്‌വിയയും.
വിശാലമായ പവലിയനുകളില്‍ മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകള്‍ ഏറ്റെടുത്ത ആധുനിക ഉപകരണങ്ങളെകുറിച്ചും ചില വകുപ്പുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെകുറിച്ചും ബോധവല്‍ക്കരിക്കുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് സ്റ്റാളില്‍ സന്ദര്‍ശകര്‍ക്ക് ലൈസന്‍സുകള്‍ നല്‍കുന്നതും ബില്‍ഡിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കുന്നതും ഫയര്‍ തടയുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡയറക്ടറേറ്റിന്റെ മാരിടൈം രജിസ്ട്രേഷന്‍ സേവനം, സെക്യൂരിറ്റി ബാഗിന്റെ പ്രോജക്റ്റ്, സെക്യൂരിറ്റി ക്ലിയറന്‍സ് പ്രോജക്റ്റ്, ടാബ്ലെറ്റ് ഉപകരണങ്ങളിലെ ട്രാഫിക് സിസ്റ്റം പ്രോജക്റ്റ്, ടാബ്ലെറ്റ് ഉപകരണങ്ങളിലെ തീരദേശ, അതിര്‍ത്തി സുരക്ഷാ സേവനങ്ങളുടെ പ്രോജക്റ്റ് എന്നിങ്ങനെ അഞ്ച് പ്രധാന പ്രോജക്ടുകളാണ് വകുപ്പ് പവലിയനിലൂടെ പരിചയപ്പെടുത്തുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മാജര്‍ അബ്ദുല്‍ അസീസ് അല്‍ റുവൈലി പറഞ്ഞു.
വിവിധ വകുപ്പുകളും മള്‍ട്ടി ടാസ്‌കിംഗ് ഗ്രൂപ്പുകളും സ്പെഷ്യലൈസേഷനുകളും ഉള്‍പ്പെടുന്ന ഒരു വലിയ പവലിയനൊരുക്കിയാണ്് ആഭ്യന്തര സുരക്ഷാ സേന (ലെഖ്വിയ) മിലിപോള്‍ ഖത്തര്‍ 2021 എക്സിബിഷനില്‍ പങ്കെടുക്കുന്നത്