
മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ കുതിരോത്സവം സമാപിച്ചു, ഖത്തറില്‍ നിന്നുള്ള കുതിരകള്‍ക്ക് അഞ്ച് മികച്ച ബഹുമതികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ കുതിരോത്സവം അരങ്ങിനെ ഇളക്കിമറിച്ച പ്രശസ്തമായ ടൈറ്റില്‍ ഷോയുടെ ഗംഭീരവും ആകര്‍ഷകവുമായ പ്രദര്‍ശനത്തോടെ സമാപിച്ചു . അറേബ്യന്‍ കുതിരകളുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഉത്സവങ്ങളില്‍പ്പെടുന്ന മല്‍സരത്തില്‍ ഖത്തറില്‍ നിന്നുള്ള കുതിരകള്‍ക്ക് അഞ്ച് മികച്ച ബഹുമതികള്‍ സ്വന്തമാക്കി.