Breaking News
ഖത്തറില്‍ ഇന്നും കോവിഡ് മരണം, 503 രോഗികള്‍, 336 പേര്‍ക്ക് രോഗമുക്തി
ദോഹ : ഖത്തറില്‍ ഇന്നും കോവിഡ് മരണം. ചികിത്സയിലായിരുന്ന 63 കാരി മരണമടഞ്ഞതോടെ മൊത്തം മരണ സംഖ്യ 273 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10320 പരിശോധനകളില്‍ 503 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 336 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 12985 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 209 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1174 ആയി. 16 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 179 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.