ജലദിനത്തില്‍ ജല നടത്തവുമായി ചാലിയാര്‍ ദോഹ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹ ലോക ജലദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജലനടത്തം ശ്രദ്ധേയമായി. ജല സംരക്ഷണാവബോധം വളര്‍ത്താനും, ജല മലിനീകരണം തടയാനുള്ള സന്ദേശമായാണ് പുതുമയുള്ള ജലനടത്തം പരിപാടി സംഘടിപ്പിച്ചത്. ജലദിന പ്രതിജ്ഞയുമെടുത്താണ് ജലദിന പരിപാടി അവസാനിച്ചത്. ചാലിയാര്‍ ദോഹ പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് ഫറോക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ വര്‍ഷവും മാര്‍ച്ച് 22നാണ് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശാനുസരണം ജലദിനം കൊണ്ടാടുന്നത്. ഈ വര്‍ഷം വാല്യൂയിങ് വാട്ടര്‍ (Valuing Water)എന്നതാണ് ജലദിന പ്രമേയം.
ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി.സി മഷ്ഹൂദ്, ജനറല്‍ സെക്രട്ടറി സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ട്രഷറര്‍ കേശവ്ദാസ് നിലമ്പുര്‍, അജ്മല്‍ അരീക്കോട്, ബഷീര്‍ കുനിയില്‍, സി ടി സിദ്ധീഖ്, രതീഷ് കക്കോവ്, കോയക്കുട്ടി ഫറോക്ക്, എന്‍ സി നജ്മുദ്ധീന്‍, ഉണ്ണികൃഷ്ണന്‍ വാഴയൂര്‍, ബഷീര്‍ ചീക്കോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.