ഇന്ത്യന്‍ സ്പോര്‍ട്സ് സെന്‍ര്‍ ഇന്ത്യ കപ്പ് ഗോള്‍ഫ് വീക്ക്, സഅദ് കാസി, ഡോ. അമിതവ് മിത്ര, റുഖയ്യ പച്ചേസ ചമ്പ്യന്മാര്‍
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ സംഘടിപ്പിച്ച ഇന്ത്യ കപ്പ് ഗോള്‍ഫ് വീക്കില്‍ സഅദ് കാസി, ഡോ. അമിതവ് മിത്ര, റുഖയ്യ പച്ചേസ എന്നിവര്‍ ചാമ്പ്യന്മാരായി. ദോഹ ഗോള്‍ഫ് ക്ളബ്ബില്‍ നടന്ന മല്‍സരത്തില്‍ 34 ഗോള്‍ഫര്‍മാര്‍ പങ്കെടുത്തു.
ഫ്ളൈറ്റ് എ, ഫ്ളൈറ്റ് ബി, ലേഡീസ് ഡിവിഷണ്‍ എന്നിങ്ങനെ തരം തിരിച്ചാണ് മല്‍സരം നടന്നത്. ഫ്ളൈറ്റ് എ യില്‍ സഅദ് കാസി ചാമ്പ്യന്‍ഷിപ്പ് നേടി. വിനീത് ശേഖറായിരുന്നു റണ്ണര്‍ അപ്പ്
ഫ്ളൈറ്റ് ബി യില്‍ ഡോ. അമിതവ് മിത്രയായിരുന്നു ചാമ്പ്യന്‍. മനോജ് മെക്ചിയാനി റണ്ണര്‍ അപ്പായി. ലേഡീസ് ഡിവിഷണില്‍ റുഖയ്യ പച്ചേസ ചമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
സെര്‍ബിയന്‍ അംബാസഡര്‍ ജാസ്മിന്‍കോ പോസ്ഡെറാക്ക്, അന്‍വര്‍ അലി, ക്ലാര്‍ക്ക് വൈറ്റ്, ലോംഗ് ഡ്രൈവ്, ഷെജി വലിയകത്ത് എന്നിവര്‍ പ്രത്യേക പുരസ്‌കാരങ്ങള്‍ക്കര്‍ഹരായി.
സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഹോണര്‍ ജാസ്മിന്‍കോ പോസ്ഡെറാക് (സെര്‍ബിയ അംബാസഡര്‍), ചാങ് മോ കിം (കൊറിയ അംബാസഡര്‍), ക്യാപ്റ്റന്‍ മോഹന്‍ അറ്റ്ല, ഇന്ത്യന്‍ എംബസിയിലെ പ്രതിരോധ അറ്റാച്ചെ എന്നിവര്‍ ഐ.എസ്.സി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഐ.എസ്.സി പ്രസിഡ്ന്റ് ഡോ. മോഹന്‍ തോമസ് ചടങ്ങിന് നേതൃത്വം നല്‍കി.
സുഗമവും ചിട്ടയുള്ളതുമായ ടൂര്‍ണമെന്റ് ഉറപ്പാക്കിയതിന് ടൂര്‍ണമെന്റ് ഡയറക്ടര്‍ സഞ്ജയ് ജെയിന്‍, കോര്‍ഡിനേറ്റര്‍ മനോജ് മെഗ്ചിയാനി, ടീം എന്നിവര്‍ക്ക് ഐ.എസ്.സി നന്ദി പറഞ്ഞു.