
ക്യൂ കാരവന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് റാഫി നിര്യാതനായി
ദോഹ : ഖത്തറിലെ ക്യൂ കാരവന്‍, വണ്‍ സോണ്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിഗ് ഡയറക്ടര്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് റാഫി (43) നിര്യാതനായി. കഴിഞ്ഞ രണ്ട് മാസത്തോളമായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 23 വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്ത് വരികയായിരുന്നു.
കൊരട്ടിപ്പറമ്പില്‍ മുഹമ്മദ് ഹനീഫ, സുബൈദ എന്നിവരാണ് മാതാപിതാക്കള്‍.
നസീറയാണ് ഭാര്യ, മുഹമ്മദ് റിന്‍ഷാന്‍, മുഹമ്മദ് സിനാന്‍, വഫ എന്നിവര്‍ മക്കളാണ്.
മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ്.