Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

യു. എസ്. കോണ്‍ഗ്രസ്സ് പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച നടത്തി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. യു. എസ്. കോണ്‍ഗ്രസ്സ് പ്രതിനിധി സംഘവുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി കൂടിക്കാഴ്ച നടത്തി. കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് പ്രതിനിധി ലൂയിസ് കൊറിയ, അരിസോണ ഡെമോക്രാറ്റിക് പ്രതിനിധി റൂബന്‍ ഗാലെഗോ, കാലിഫോര്‍ണിയയുടെ പ്രതിനിധി എറിക് സ്വാല്‍വെല്‍, കാലിഫോര്‍ണിയയുടെ ഡെമോക്രാറ്റിക് പ്രതിനിധി സാറാ ജേക്കബ്, മിഷിഗണിന്റെ റിപ്പബ്ലിക്കന്‍ പ്രതിനിധി ലിസ മക്ക്ലെയിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ സഹകരണ ബന്ധവും അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാധ്യതകളും യോഗത്തില്‍ അവര്‍ അവലോകനം ചെയ്തു.
പൊതു താല്‍പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ കൈമാറി.

Related Articles

Back to top button