
ജംബോ മെഗാ പ്രൊമോഷന്‍ ആരംഭിച്ചു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഇലക്ട്രോണിക്സ്, മൊബൈല്‍, ലാപ്‌ടോപ് എന്നിവയില്‍ ആകര്‍ഷകമായ ഓഫറുകളുമായി ജംബോ മെഗാ പ്രമോഷന്‍ മേള ആരംഭിച്ചു.
LG, ARISTON, INDESIT, HARMAN KARDON, JBL, BROTHER, KENWOOD, BLUEAIR, NUTRIBULLET, OSCAR പോലുള്ള തിരഞ്ഞെടുത്ത ലോകോത്തര ബ്രാന്‍ഡുകളില്‍ 25% വരെ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ 1000 റിയാലും അതിന് മുകളിലുള്ളതുമായ എല്ലാ പര്‍ച്ചേഴ്സുകള്‍ക്കും LG 60 ഇഞ്ച് 4K UHD ടെലിവിഷന്‍, LG SOUND BAR, LG TONE FREE ഇയര്‍ ബഡ്സ്, സ്മാര്‍ട്ട് വാച്ച് എന്നിവ ലഭിക്കാന്‍ സുവര്‍ണാവസരവുമൊരുക്കിയിട്ടുണ്ട്.
പ്രമോഷന്‍ കാലയളവില്‍ ജംബോ അതിന്റെ ‘ജംബോ ഷീല്‍ഡ്’ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്കായി വിപുലമായ തോതില്‍ ഗാര്‍ഹിക ഉപകരണങ്ങളും വാറന്റി പ്ലാനുകളും പ്രത്യേക നിരക്കില്‍ നല്‍കുന്നു.
അല്‍പം കൂടുതല്‍ തുക ചെലവഴിച്ചാല്‍ ജംബോയുടെ പ്രത്യേക പരിശീലനം ലഭിച്ച സെയില്‍സ് ടീം വാറന്റി കാലയളവില്‍ ഉപകരണത്തെ പരിപാലിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം,
അതുപോലെതന്നെ കടകളില്‍ വച്ച് സാധനങ്ങള്‍ മേടിച്ചു പിന്നീട് തുക അടക്കുന്ന ‘BUY NOW PAY LATER’ സ്‌കീമും ലഭ്യമാണ്, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ദോഹ ബാങ്ക്, ഖത്തര്‍ നാഷണല്‍ ബാങ്ക് , കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍,അഹലി ബാങ്ക് എന്നിവയില്‍നിന്ന് 0% പലിശ നിരക്കില്‍ ഈ ആനുകൂല്യം സ്വന്തമാക്കാം . അതുപോലെ തെരഞ്ഞെടുത്ത ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് 6 മുതല്‍ 12 മാസം വരെയുള്ള ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്, ഉപഭോക്താക്കള്‍ക്ക് അതത് ബാങ്കുകളെ വിളിച്ച് അധിക ചെലവൊന്നും കൂടാതെ വാങ്ങല്‍ തുക തുല്യ ഗഡുക്കളായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. പ്രമോഷന്‍ കാലയളവില്‍ അര്‍ഹമായ എല്ലാ പര്‍ച്ചേസുകള്‍ക്കും OOREDOO NUJOOM പോയിന്റുകള്‍ നേടാനും അവ റിഡീം ചെയ്യുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പുതിയ ഉപഭോക്താക്കള്‍ക്ക് ജംബോവിന്റെ ലോയല്‍റ്റി പ്രോഗ്രാമായ ‘മുകാഫ’ യില്‍ നിന്നും പ്രയോജനം ലഭിക്കും. ഉപഭോക്താവെന്ന നിലയില്‍ ഡിസ്‌കൗണ്ടുകള്‍, പുതുതായി വിപണിയിലേക്ക് എത്തുന്ന ഉല്‍പ്പന്നങ്ങള്‍, സ്‌പെയര്‍ പാര്‍ട്ടുകള്‍ എന്നിവയെകുറിച്ചുള്ള മുന്‍കൂര്‍ വിവരം അവര്‍ക്ക് ലഭ്യമാക്കും.
മെഗാ പ്രമോഷന്‍ മേള മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 13 വരെ മുഴുവന്‍ എല്‍ജി ബ്രാന്‍ഡ് സ്റ്റോറുകളിലും ജംബോ സ്റ്റോറുകളിലും ഉണ്ടായിരിക്കുന്നതാണ്.