Breaking News
ഖത്തറില്‍ ഇന്നും മൂന്ന് കോവിഡ് മരണം, 874 രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്നും മൂന്ന് കോവിഡ് മരണം. 55, 81, 82 വയസ്സ് പ്രായമുള്ള മൂന്ന് പേര് മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 298 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 15034 പരിശോധനകളില്‍ 156 യാത്രക്കാര്‍ക്കടക്കം 874 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 459 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 16377 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 236 പേര് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1640 ആയി. 31 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 379 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.